ചില ലോബികളുടെ ആഗ്രഹത്തിനുസരിച്ച് വിധി പറഞ്ഞില്ലെങ്കിൽ ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്.
മുൻ ചീഫ് ജസ്റ്റിസും രാജ്യസഭയിലെ ഏറ്റവും പുതിയ അംഗമായ രഞ്ജൻ ഗോഗോയ്, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമെന്നാൽ ഈ പറഞ്ഞ അരഡസനോളം ആളുകളുടെ സ്വാധീനത്തെ തകർക്കൽ കൂടിയാണെന്നും തുറന്നടിച്ചു.
“ചിലർ ജഡ്ജിമാരെ കാശു കൊടുത്ത് വശത്താക്കുന്നുണ്ട്. അവർ ഉദ്ദേശിക്കുന്ന രീതിയിലല്ല കേസിൽ വിധി വരുന്നത് എങ്കിൽ, അവർ എല്ലാ സാധ്യതകളും ഉപയോഗിച്ച് ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുക തന്നെ ചെയ്യും. ഇതിലൊന്നും പെടാതെ സമാധാനത്തോടെ വിരമിക്കാൻ ആഗ്രഹിക്കുന്ന ജഡ്ജിമാർ ഉണ്ട്. അവരുടെ നിലവിലെ അവസ്ഥ എന്നെ ഭയപ്പെടുത്തുന്നു. ഈ അരഡസൻ ആളുകൾ എന്തു പറയുമെന്ന ഭയം, വിധി പറയുന്നതിൽ ജഡ്ജിയെ സ്വാധീനിച്ചാൽ, അദ്ദേഹം തന്റെ പ്രതിജ്ഞയോയോട് സത്യസന്ധത പുലർത്തുന്നില്ലെന്ന് ഞാൻ പറയും ” എന്നാണ് രഞ്ജൻ ഗോഗോയ് പ്രസ്താവിച്ചത്.
“2018 ജനുവരിയിൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഞാൻ വാർത്താസമ്മേളനം വിളിച്ചപ്പോൾ, ഞാൻ ആ ലോബിയ്ക്കു പ്രിയപ്പെട്ടവനായിരുന്നു. അവരുടെ ഇഷ്ടത്തിനനുസരിച്ച് ഞാൻ കേസ് തീർപ്പാക്കുമെന്നവർ ആഗ്രഹിച്ചു.പക്ഷേ, ഞാൻ വഴങ്ങിയില്ല.മറ്റുള്ളവരുടെ അഭിപ്രായം എനിക്കൊരു പ്രശ്നമേ അല്ല.കോടതിക്ക് പുറത്തുള്ളവരുടെ താല്പര്യത്തിനനുസരിച്ചല്ല ഞാൻ വിധി പറഞ്ഞത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാനൊരു ശരിയായ ജഡ്ജിയാവില്ല” എന്നും രഞ്ജൻ ഗൊഗോയ് കൂട്ടിച്ചേർത്തു.
Discussion about this post