രാമായണം സീരിയൽ സകുടുംബം കാണുന്ന ശ്രീരാമന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. ദൂരദർശൻ പുനഃസംപ്രേഷണം ചെയ്യുന്ന രാമായണ പുരാണ പരമ്പരയിലെ ശ്രീരാമനെ അവതരിപ്പിച്ച അരുൺ ഗോവിലിന്റെ ചിത്രമാണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.അരുൺ കുടുംബത്തോടൊപ്പം ഇരുന്ന് ലോക്ഡൌൺ വേളയിൽ രാമായണം സീരിയൽ ആസ്വദിക്കുന്നതിന് ചിത്രം പതിനായിരക്കണക്കിന് പേർ ഷെയർ ചെയ്തു കഴിഞ്ഞു.
1987-88 കാലഘട്ടത്തിൽ ദൂരദർശൻ സംപ്രേഷണം ചെയ്ത പുരാണ പരമ്പരയായിരുന്നു രാമായണം.പ്രസിദ്ധ സംവിധായകനായ രാമാനന്ദ് സഹകരണ സീരിയലിന്റെ നിർമ്മാണവും രചനയും സംവിധാനവും നിർവ്വഹിച്ചത്.ലോകപ്രശസ്ത ഗുസ്തിക്കാരനായ ധാരാസിംഗ് ആയിരുന്നു ഹനുമാന്റെ വേഷം അഭിനയിച്ചത്. രാമായണം കൂടാതെ മഹാഭാരതം, സർക്കസ് തുടങ്ങി പല പ്രശസ്തമായ സീരിയലുകളും ദൂരദർശൻ സംപ്രേഷണം ചെയ്യുന്നുണ്ട്.
Discussion about this post