തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സി.ഐ.ടി.യു.നേതാവിനെതിരേ പൊലീസ് കേസെടുത്തു. കൊറോണാ ചികിത്സാ രീതിയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെയാണ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത്. പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചു കൊറോണ ചികിത്സയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ ആണ് നടപടി.
സിഐടിയു നേതാവും എല്‍.ഐ.സി. ഏജന്റ്സ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ ദേശീയ ഭാരവാഹിയുമായ പി.ജി. ദിലീപിനെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സിഐടിയു നേതാവിന്റെ പ്രചാരണത്തിനെതിരേ ഐ.എന്‍.ടി.യു.സി നേതാവ് ഒ.ബി. രാജേഷ് ഇരവിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസ് എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഔദ്യോഗികമായി ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു.
Discussion about this post