ലക്നോവിലെ ബിജെപി മഹിളാമോർച്ച നേതാവായ മഞ്ജു തിവാരിയെ പാർട്ടി സസ്പെൻഡ് ചെയ്തു.ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിനും ആകാശത്തേക്ക് വെടി വെച്ചതിനുമായിരുന്നു പാർട്ടിയുടെ അച്ചടക്ക നടപടി. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു.
ഉത്തർപ്രദേശിലെ മഹിളാമോർച്ചയുടെ ജില്ലാ നേതാവായ മഞ്ജു തിവാരി പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഐക്യ ദീപം തെളിയിക്കുന്ന സമയത്താണ് ആകാശത്തേക്ക് വെടി വെച്ചത്. ഇതിന്റെ വീഡിയോ ഇവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഭർത്താവിന്റെ ലൈസൻസുള്ള തോക്കാണ് താൻ ഉപയോഗിച്ചതെന്നു മഞ്ജു തിവാരി വെളിപ്പെടുത്തി.അനുമതിയില്ലാതെ ആകാശത്തേക്ക് വെടി വെച്ചതിന് ഉത്തർപ്രദേശ് പോലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.









