അമേരിക്കയിലേക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ചെയ്യാഞ്ഞാൽ, ഇന്ത്യയും തിരിച്ചടി നേരിടേണ്ടി വരുമെന്നുള്ള ട്രംപിനെ ഭീഷണിയെ രൂക്ഷമായി വിമർശിച്ച് ശശിതരൂർ.
“മറ്റുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. ഞങ്ങൾക്കുള്ള മരുന്ന് കയറ്റി അയക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അത് കയറ്റിഅയച്ചില്ലെങ്കിലും കുഴപ്പമില്ല,എന്നാൽ, അതിനു തിരിച്ചടികൾ ഉണ്ടാവുമെന്ന് ഉറപ്പു തന്നെയാണ്.എന്തിന് ഇല്ലാതിരിക്കണം.? ” എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. “നിരവധി ദശാബ്ദങ്ങൾ ഞാൻ ആഭ്യന്തരകാര്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് ഇടപെട്ടിട്ടുണ്ട്.പക്ഷേ, ഇതുവരെ ഒരു രാജ്യം മറ്റൊരു രാജ്യത്തെ ഇങ്ങനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് കേട്ടിട്ടില്ല.മിസ്റ്റർ ട്രംപ്, മരുന്ന് എങ്ങനെയാണ് നിങ്ങളുടെ ആവുന്നത്..? ഇന്ത്യ മരുന്ന് കയറ്റി അയക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അപ്പോൾ മാത്രമേ അത് നിങ്ങളുടേതാകൂ” എന്നായിരുന്നു ട്വിറ്ററിൽ ശശി തരൂരിന്റെ മറുപടി.









