മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ പടർന്നു പിടിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 1,666 ആയി. മരണപ്പെട്ടവർ 110. സംസ്ഥാനത്ത് അതീവ ജാഗ്രതാവസ്ഥയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.ധാരാവി ചേരിയിലെ ഓരോ കുടിലുകളിലും കയറിയിറങ്ങി ഡോക്ടർമാർ പരിശോധന നടത്തുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ 22 കേസുകളാണ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇവരുമായി ബന്ധപ്പെട്ട 35 പേരെ മുംബൈ കോർപ്പറേഷൻ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.രോഗലക്ഷണങ്ങൾ ഉണ്ടെന്ന് സംശയിച്ചവരെയെല്ലാം സർക്കാർ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. തിങ്ങിനിറഞ്ഞ നിരവധി ഊടുവഴികൾ ഉള്ളതിനാൽ, ഡ്രോണുകളുടെ സഹായത്തോടെ ശക്തമായ നിരീക്ഷണമാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് നടത്തുന്നത്.
Discussion about this post