കോവിഡ് മഹാമാരിയിൽ കഷ്ടപ്പെടുന്ന സുഹൃത്ത് രാജ്യങ്ങളെ സഹായിക്കുമെന്ന തീരുമാനം ഇന്ത്യ നടപ്പിലാക്കുന്നു.അഫ്ഗാനിസ്ഥാനിലേക്ക് 5 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ടാബ്ലറ്റുകൾ കയറ്റി അയക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തു. മരുന്നുകൾ കയറ്റി അയക്കുന്നത് എങ്ങനെയെന്ന ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
അന്താരാഷ്ട്ര ചരക്ക് വിമാനങ്ങളെ ആശ്രയിക്കുവാനാണ് ഏറ്റവുമധികം സാധ്യതയെന്ന് ഉയർന്ന ഒരു ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. മാലിദ്വീപ്, ശ്രീലങ്ക,നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ അയൽ രാജ്യങ്ങളിലേക്ക് ഇന്ത്യ നേരത്തെ തന്നെ മരുന്നുകൾ കയറ്റി അയച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി.വൈറസിന്റെ ആഘാതം കുറയ്ക്കാൻ ഇന്ത്യ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ ഫലപ്രദമാണെന്ന പഠനങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഈ ടാബ്ലറ്റുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ നിരവധി ആവശ്യക്കാരുണ്ട്. മുപ്പതിലധികം രാജ്യങ്ങളാണ് ഈ മരുന്ന് ആവശ്യപ്പെട്ട ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.
Discussion about this post