കോഴിക്കോട്: കൈക്കൂലി കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ കെ.എം. ഷാജിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്. എഫ്ഐആര്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. തലശേരി കോടതിയില്‍ എഫ്ഐആര്‍ ഹാജരാക്കുമെന്നാണ് വിജിലന്‍സ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഷാജിക്കെതിരേ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാർ അനുമതി നല്‍കിയത്. 2017 ജനുവരി 19ന് പദ്മനാഭന് എന്ന വ്യക്തി നല്കിയ പരാതിയിന്മേലാണ് അന്വേഷണാനുമതി.
അഴീക്കോട് ഹൈസ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിക്കുന്നതിന് സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് കെ.എം. ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പ്ലസ്ടു അനുവദിച്ചതിനു ചെലവഴിച്ച തുകയെക്കുറിച്ച് 2017-ല്‍ സ്കൂള്‍ ജനറല്‍ ബോഡിയില്‍ അന്വേഷണം വന്നപ്പോഴാണു ഷാജിക്ക് 25 ലക്ഷം രൂപ സ്കൂള്‍ മാനേജ്മെന്റ് നല്‍കിയെന്ന വിവരം പുറത്തുവന്നത്.
Discussion about this post