മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് എന്ന കമ്പനിയ്ക്ക് സ്പ്രിംഗ്ലർ ഇടപാടുമായുള്ള ബന്ധം എന്താണെന്ന് പരിശോധിക്കണമെന്ന് പി.ടി തോമസ്. എക്സാലോജിക്കിന്റെ അക്കൗണ്ട് നിലവിൽ മരവിപ്പിച്ച നിലയിലാണ്, ഇതിൽ ദുരൂഹതയുണ്ടെന്നാണ് പി.ടി തോമസ് ആരോപിച്ചത്.കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.കമ്പനിയുടെ വിശദാംശങ്ങൾ അപ്രത്യക്ഷമായതുമായി ബന്ധപ്പെട്ട രേഖകൾ തോമസ് മാധ്യമപ്രവർത്തകർക്കു മുമ്പിൽ ഹാജരാക്കിയിരുന്നു.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വീണയുടെ കമ്പനി നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.എന്നാലിപ്പോൾ, പെട്ടെന്ന് അക്കൗണ്ട് സസ്പെൻഡ് ചെയ്ത നിലയിലാണ് കാണപ്പെടുന്നത്.സ്പ്രിംഗ്ലറിന്റെ പേരിൽ നടക്കുന്ന വിവാദവും ഇതുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
Discussion about this post