തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ബിജു രമേശിന്റെ വൈരാഗ്യമാണെന്ന് കെഎം മാണി. മാണിയുടെ മൊഴി പകര്‍പ്പ് ഒരു പ്രമുഖ ചാനലാണ് പുറത്തുകൊണ്ടുവന്നത്. കൈയ്യേറ്റം ഒഴിപ്പിച്ചതിലും ബാറുകള്‍ പൂട്ടിയതിലും വൈരാഗ്യം ഉണ്ടെന്നും മാണിയുടെ മൊഴിയിലുണ്ട്. ബാറുടമകളുമായുള്ള കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മാണി .
ഇന്നലെ കെഎം മാണിക്കെതിരായ വിജിലന്‍സ് എസ്പി സുകേശന്റെ വസ്തുതാ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സാക്ഷിമൊഴികളും തെളിവുകളും മാണിക്ക് എതിരായിരുന്നു റിപ്പോര്‍ട്ടില്‍.
Discussion about this post