ലോക്ഡൗൺ ലംഘനം ചോദ്യംചെയ്ത പോലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിന് എ.ഐ.എം.ഐ.എം കോർപ്പറേറ്റർ മുർത്താസ് ഖാന് നേരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു.
ഹൈദരാബാദിൽ, മദ്ദനപേട്ട് മേഖലയിൽ ഇന്നലെ വൈകുന്നേരമാണ് നിസ്കാരത്തിനു വേണ്ടി മസ്ജിദിനടുത്ത് ആൾക്കാർ കൂട്ടം കൂടിയത്.പട്രോളിങ്ങിനു വന്ന പോലീസുകാർ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ ക്ഷുഭിതനായ മുർത്താസ് ഖാൻ പോലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ഖാനു നേരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു.










