ഡല്‍ഹി: വിദേശ മദ്യഷോപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി. ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഗ്രീന്‍ സോണായി പ്രഖ്യാപിച്ച ഇടങ്ങളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല, ആറടി അകലത്തില്‍ ക്യൂ പാലിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി.
അതേസമയം രാജ്യത്താകെ കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ മെയ് നാലുമുതല്‍ 17 വരെ ലോക്ക്ഡൗണ്‍ തുടരും. 2005-ലെ ദേശീയ ദുരന്തനിവാരണമനുസരിച്ചാണ് നടപടി. റെഡ്സോണുകളില്‍ നിയന്ത്രണം കടുപ്പിക്കുമ്പോഴും ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകള്‍ ഉണ്ടാകും.
Discussion about this post