ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 122 സിആര്‍പിഎഫ് ജവാന്മാര്ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 122 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഏപ്രില്‍ മാസം ആദ്യം വൈറസ് ബാധിച്ച നഴ്സിങ് അസിസ്റ്റന്റില്‍ നിന്നാണ് ഇത്രയധികം ജവാന്മാര്ക്ക് അസുഖം പിടിപെട്ടതെന്നാണ് ലഭ്യമായ വിവരം. ഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ്-3ലെ സി.ആര്.പി.എഫ് 31ആം ബറ്റാലിയന് അംഗങ്ങളാണ് ഇവരെല്ലാം.
നഴ്സിങ് അസിസ്റ്റന്റില്‍ നിന്നും രോഗബാധിതനായ ജവാന് ഏപ്രില്‍ 21ന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ഡല്‍ഹി രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് 24ന് ഒന്‍പത് പേരും അടുത്ത ദിവസം തന്നെ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.മുന്‍പ് അസം സ്വദേശി 55 വയസ്സുകാരനായ ഒരു ജവാന് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. അസുഖം സ്ഥിരീകിരിച്ചവരെ മണ്ഡവാലിയില്‍ പ്രത്യേകം പരിചരിക്കുകയാണ്.
അതേസമയം ജോലി ചെയ്യുന്ന വാഹനത്തില്‍ കൂടുതല്‍ സാനിറ്റൈസറുകള്‍ സ്ഥാപിച്ച് ജവാന്മാര് സ്വന്തം സുരക്ഷയും ഉറപ്പാക്കണമെന്ന് സിആര്‍പിഎഫ് നിര്‍ദ്ദേശം നല്കി. രാജ്യത്ത് അവസാനം ലഭിച്ച വിവരം അനുസരിച്ച് ഇതുവരെ 37336 രോഗ ബാധിതരുണ്ട്. ഇരുപത്തിനാല് മണിക്കൂറില്‍ 2293 പേര്‍ക്ക് രോഗം ബാധിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 3738 കൊറോണ കേസുകള്‍ റിപ്പോര്‍ട് ചെയ്തു. 61പേര് ആണ് മരിച്ചത്.
Discussion about this post