ഇന്ത്യയിൽ ട്രെയിൻ ഗതാഗതം സാവധാനം പുനരാരംഭിക്കുന്നു.ചൊവ്വാഴ്ച മുതൽ തെരഞ്ഞെടുത്ത തീവണ്ടി സർവീസുകൾ പുനരാരംഭിക്കാൻ റെയിൽവേ വകുപ്പ് തീരുമാനിച്ചു.ലോക്ഡൗൺ മൂന്നാംഘട്ടം ഈ വരുന്ന ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ചരക്കു തീവണ്ടികൾക്കൊപ്പം യാത്ര സർവീസ് കൂടി ഘട്ടംഘട്ടമായി ആരംഭിക്കുന്നത്.
ആദ്യഘട്ടത്തിൽ മുംബൈ, ഡൽഹി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ രമ്യ പ്രധാന നഗരങ്ങൾ ഉൾപ്പെടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന സർവീസുകളായിരിക്കും തുടങ്ങുക.ടിക്കറ്റുകൾ തിങ്കളാഴ്ച വൈകുന്നേരം നാലു മണി മുതൽ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും.രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂയെന്നും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post