തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സംസ്ഥാനത്തെ ബാറുകളുടെപ്രവർത്തനസമയം രാത്രി 12 മണിവരെയാക്കി വർധിപ്പിച്ച തീരുമാനം പുനഃപരിശോധിക്കാൻ ഒരുങ്ങിസർക്കാർ. എക്സൈസ് വകുപ്പ് തയ്യാറാക്കുന്ന പുതിയ മദ്യനയ ചർച്ചകളിലാണ് ബാറുകളുടെപ്രവർത്തനസമയം വെട്ടിച്ചുരുക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉയർന്നുവന്നിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബാറുടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നുപ്രവർത്തനസമയം രാത്രി 12 മണിവരെയാക്കി പിണറായി സർക്കാർ നീട്ടിയത്. എന്നാൽ പുതിയമദ്യനയ ചർച്ചകൾക്ക് തുടക്കമിട്ടതോടെ, ബാർ സമയം കുറയ്ക്കണമെന്ന ആവശ്യവുമായിമദ്യനിരോധന സമിതി പ്രവർത്തകർ സർക്കാരിനെ സമീപിക്കുകയായിരുന്നു. ബാറുകളുടെപ്രവർത്തനം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാക്കണമെന്നാണ് സംഘടനകൾമുന്നോട്ടുവെച്ചിട്ടുള്ള പ്രധാന ആവശ്യം.
രാത്രി ഏറെ വൈകിയും ബാറുകൾ പ്രവർത്തിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്കും സാമൂഹികവിഷമതകൾക്കും കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സമയം വെട്ടിച്ചുരുക്കണമെന്നആവശ്യം ശക്തമാകുന്നത്. സർക്കാരിനു മുന്നിൽ വന്നിട്ടുള്ള നിർദേശങ്ങളും എതിർപ്പുകളുംഎക്സൈസ് വകുപ്പ് വിശദമായി പരിശോധിച്ചുവരികയാണ്. പുതിയ മദ്യനയം പ്രഖ്യാപിക്കുമ്പോൾബാറുകളുടെ സമയക്രമത്തിൽ നിർണായകമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.












