ഡല്‍ഹി: മേയ് പതിനേഴോടെ രാജ്യത്ത് വിമാന സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിച്ചേക്കുമെന്ന് സൂചന. വാണിജ്യവിമാനങ്ങളുടെ അവസാനവട്ട തയ്യാറെടുപ്പുകള്‍ പരിശോധിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും തിങ്കളാഴ്ച വിവിധ വിമാനത്താവളങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍. ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ആദ്യഘട്ടത്തില്‍ 25 ശതമാനം റൂട്ടുകളിലാണ് സര്‍വീസ് നടത്തുക. എത്തിച്ചേരാന്‍ രണ്ടുമണിക്കൂറില്‍ താഴെ സമയം വേണ്ടയിടങ്ങളിലേക്കുള്ള സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.
യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. ഇതുകൂടാതെ യാത്രക്കാര്‍ നിര്‍ബന്ധമായും ഫെയ്സ് മാസ്ക് ധരിക്കുയും പുറപ്പെടുമ്പോള്‍ സ്ക്രീനിംഗ് നടത്തുകയും വേണം. ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ വിമാനങ്ങളില്‍ കയറാന്‍ അനുവദിക്കുകയുള്ളൂ.
അനുമതി ലഭിച്ചാലുടന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വിമാനക്കമ്പനികള്‍. പ്രധാന റൂട്ടുകളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാകും സര്‍വീസുകള്‍ നടത്തുക.
അതേസമയം രാജ്യത്ത് നാളെ മുതല്‍ പ്രത്യേക ട്രെയിൻ സര്‍വീസുകള്‍ ആരംഭിക്കും.
Discussion about this post