രഹ്ന ഫാത്തിമ മനപ്പൂർവ്വം ഉണ്ടാക്കിയ കുഴപ്പങ്ങൾ സ്ഥാപനത്തിന്റെ അന്തസ്സിനെയും വരുമാനത്തിനെയും ബാധിച്ചുവെന്ന് ബിഎസ്എൻഎൽ.രഹനാ ഫാത്തിമയ്ക്ക് നൽകിയ പിരിച്ചുവിടൽ ഉത്തരവിലാണ് ബിഎസ്എൻഎൽ ഇക്കാര്യം വ്യക്തമാക്കിയത്.
സ്വയം വിരമിക്കാൻ നിർദ്ദേശിച്ച് ബിഎസ്എൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ നൽകിയ ഉത്തരവിലാണ് ഈ പരാമർശമുള്ളത്.രഹനയുടെ പ്രവർത്തികൾ ബി.എസ്.എൻ.എല്ലിന്റെ അന്തസ്സിനെയും വരുമാനത്തെയും പ്രതികൂലമായി ബാധിച്ചുവെന്നും, യാദൃശ്ചികമല്ല, മറിച്ച് മനപ്പൂർവമായിരുന്നു അവരുടെ പ്രവർത്തികളെന്നും അധികൃതർ വ്യക്തമാക്കുന്നു.ഇവർക്കെതിരെ കേസെടുത്തതതും അറസ്റ്റ് നടന്നതും ബിഎസ്എൻഎല്ലിന്റെ സൽപ്പേരിനെ ബാധിച്ചുവെന്നും പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നുണ്ട്.
Discussion about this post