മസ്ജിദുകളിൽ ബാങ്ക് വിളിക്കാൻ ലൗഡ്സ്പീക്കർ ഉപയോഗിക്കേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി.ബാങ്ക് വിളി തീർച്ചയായും ഇസ്ലാമിന്റെ ഭാഗമാണെന്നും പക്ഷേ, ഉച്ചഭാഷിണി ഉപയോഗിക്കാൻ മതം അനുശാസിക്കുന്നില്ലെന്നും കോടതി ചൂണിക്കാട്ടി.
ബാങ്ക് വിളി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ബഹുജൻ സമാജ് പാർട്ടി എംപി അഫ്സൽ അൻസാരി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ശശികാന്ത് ഗുപ്ത, ജസ്റ്റിസ് അജിത് കുമാർ എന്നിവരടങ്ങുന്ന ബെഞ്ച് വിധി പുറപ്പെടുവിച്ചത്.ഉച്ചഭാഷിണി ഉപയോഗിക്കാൻ പ്രദേശിക ഭരണാധികാരികളുടെ അനുവാദമില്ലാതെ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post