കൊച്ചി: പ്രവാസികളെ തിരികെ നാട്ടില്‍ എത്തിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം കൊച്ചിയില്‍ എത്തി. നെടുമ്പാശ്ശേരിവിമാനത്താവളത്തില്‍ വൈകുന്നേരം 6.25 നാണ് ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 181 യാത്രക്കാരുമായി പറന്നിറങ്ങിയത്.
75 പേര് ഗര്‍ഭിണികളും ചികിത്സ ആവശ്യമുള്ള 35പേരും മുതിര്‍ന്ന പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തിറക്കിയത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ചികിത്സ നല്‍കുന്നതിന് ഡോക്ടര്‍മാരും നഴ്സുമാരും വിമാനത്തില്‍ ഉണ്ടായിരുന്നു.
വിമാനത്തിലെ യാത്രക്കാരെ റാപ്പിഡ് ടെസ്റ്റ് നടത്തി കൊറോണ വൈറസ് ബാധയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് യാത്രാനുമതി നല്‍കിയത്.
Discussion about this post