ഭുവനേശ്വർ : കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ഇന്ത്യയുടെ കിഴക്കൻ തീരത്തേക്ക് പാഞ്ഞടുക്കുകയാണ് അംഫൻ ചുഴലിക്കാറ്റ്.കോവിഡ് പോരാട്ടങ്ങൾക്കിടയിലും അതിതീവ്ര ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി ഒഡീഷ.അപകടമേഖലയിലുള്ള 11 ലക്ഷം പേരെ മാറ്റി പാർപ്പിക്കുന്നതിനു വേണ്ടി ഒഡിഷ സജ്ജമായി കഴിഞ്ഞു.ഒഴിപ്പിക്കുന്ന ആളുകൾക്കായി 809 താൽക്കാലിക ഇടങ്ങളാണ് ഒഡീഷയിൽ ഒരുങ്ങുന്നത്.
കോവിഡ് -19 നിലനിൽക്കുന്നൊരു സാഹചര്യത്തിൽ പരസ്പരമുള്ള സാമൂഹ്യ അകലം നിലനിർത്തിക്കൊണ്ട് ജനങ്ങളെ മാറ്റി പാർപ്പിക്കുക എന്നത് ഒഡീഷ സർക്കാരിന് മുന്നിലുള്ള ഒരു വെല്ലുവിളിയാണ്.അതുകൊണ്ട് കൂടുതൽ കെട്ടിടങ്ങൾ വേണ്ടി വരുമെന്ന് ദുരിത നിവാരണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള പ്രദീപ് ജെന അറിയിച്ചിട്ടുണ്ട്.ഇപ്പോൾ ചുഴലിക്കാറ്റുള്ളത് ഒഡീഷയിലെ പാരാ ദ്വീപിന് 870 കിലോമീറ്റർ തെക്കും പശ്ചിമ ബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റർ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ്.ബുധനാഴ്ചയോടെ ഇത് ഇന്ത്യൻ തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post