ഗ്വാളിയോർ: മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ ഉണ്ടായ തീപിടുത്തത്തിൽ 7 പേർ മരിച്ചു. ഉച്ചയോടെ ഒരു കടയിലാണ് തീ പിടിത്തമുണ്ടായത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും മദ്ധ്യപ്രദേശ് പൊലീസ് അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ പത്ത് സംഘങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ പരിശ്രമിക്കുകയാണെന്നും പൊലീസ് വ്യക്തമക്കി.








