തൃശൂർ : ടി.എൻ പ്രതാപൻ എംപിയ്ക്കും, എം.എൽ.എ അനിൽ അക്കരക്കും കൊവിഡ് ഇല്ലെന്നു പരിശോധനാ ഫലം.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. വാളയാർ സമരത്തിൽ പങ്കെടുത്തതിനാൽ ഇരുവരും ഇപ്പോൾ ക്വാറന്റൈനിലാണ്. ടി.എൻ പ്രതാപനും അനിൽ അക്കരെയും മന്ത്രി എ.സി മൊയ്തീന് ക്വാറന്റൈൻ വേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തി വരികെയായിരുന്നു.
ഇന്ന് രാവിലെ 10 മണിക്കാണ് ഇരുവരും സമരം ആരംഭിച്ചത്.കോവിഡ് സ്ഥിരീകരിച്ച പ്രവാസികളുമായി മന്ത്രി എസി മൊയ്തീൻ അടുത്തിടപഴകിയിട്ടുണ്ടെന്ന് എംഎൽഎ അനിൽ അക്കരെ കണ്ടെത്തിയിരുന്നു.തുടർന്ന്, മന്ത്രിയെ ക്വാറന്റൈനിൽ ആക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് എംഎൽഎ മെഡിക്കൽ ബോർഡിന് പരാതിയും നൽകിയിരുന്നു. എന്നാൽ, മെഡിക്കൽ ബോർഡ് ഈ പരാതി തള്ളുകയാണ് ഉണ്ടായത്.മന്ത്രിയുമായി ഒരു തരത്തിലും സമ്പർക്കമുണ്ടായിട്ടില്ല എന്ന് രോഗം സ്ഥിരീകരിച്ച പ്രവാസികളിൽ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങിയ ശേഷമായിരുന്നു മെഡിക്കൽ ബോർഡിന്റെ ഈ തീരുമാനം.ജനപ്രതിനിധികൾക്ക് പിന്തുണ പ്രഖ്യാപിച്ചുക്കൊണ്ട് ചില കോൺഗ്രസ് പ്രവർത്തകരും കളക്ട്രേറ്റിനു മുന്നിൽ ഉപവാസം നടത്തുന്നുണ്ട്.
Discussion about this post