കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായി സ്ഥാനമേറ്റു. 34 അംഗങ്ങളുള്ള ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിൽ, ജപ്പാൻകാരനായ ഡോ.ഹിരോകി നകടാനി പടിയിറങ്ങുന്ന ഒഴിവിലേക്കാണ് ഹർഷവർദ്ധൻ നിയമിതനാകുന്നത്.
“ലോകം വളരെ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്താണ് ഞാൻ ഈ ഉത്തരവാദിത്തപ്പെട്ട സ്ഥാനമേറ്റെടുക്കുന്നത്. വരാൻ പോകുന്ന രണ്ട് ദശാബ്ദങ്ങളിൽ ഒരുപാട് ആരോഗ്യ മേഖലയിലെ വെല്ലുവിളികൾ നമുക്ക് അഭിമുഖീകരിക്കാനുണ്ട്.ആ പ്രശ്നങ്ങൾക്കെല്ലാം സംയുക്തമായ പരസ്പര സഹകരണത്തോടെ കൂടെയുള്ള ഒരു പ്രതികരണമാണ് നമ്മളിൽ നിന്ന് ഉണ്ടാകേണ്ടത്” എന്നെ സ്ഥാനമേൽക്കവേ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ഈ സ്ഥാനത്തേക്ക് ഇന്ത്യയുടെ പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള തീരുമാനം, കഴിഞ്ഞവർഷം ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ അംഗരാജ്യങ്ങൾ ഐക്യകണ്ഠേന തീരുമാനിച്ചതാണ്.
Discussion about this post