കേരളത്തിൽ നിന്നുൾപ്പെടെ, രോഗവ്യാപനം കുറവുള്ള സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്ക് സർക്കാർ നിരീക്ഷണം വേണ്ടെന്ന് അധികൃതർ.രോഗവ്യാപനം കുറവുള്ള സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകുമെന്ന് കർണാടക സർക്കാർ അറിയിച്ചു.
കർണാടക ആരോഗ്യവകുപ്പിന്റെ സേവാ സിന്ധു പാസ് ലഭിച്ചവർക്ക് മാത്രമേ സംസ്ഥാനത്തിലേക്ക് പ്രവേശനം അനുവദിക്കൂ.അതേസമയം ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ ഏഴുദിവസം സർക്കാർ നിരീക്ഷണത്തിൽ കഴിയണമെന്നും ഉന്നത അധികാരികൾ അറിയിച്ചു.അതിതീവ്ര സംസ്ഥാനങ്ങളുടെ പട്ടികയിൽ കേന്ദ്രസർക്കാർ വരുത്തുന്ന മാറ്റങ്ങൾക്കനുസരിച്ച് ഈ ലിസ്റ്റിലും മാറ്റം വരുമെന്നും കർണാടക സർക്കാർ വ്യക്തമാക്കി.
Discussion about this post