ക്ഷേത്രത്തിലെ സ്വത്തുവകകൾ ലേലത്തിൽ വിൽക്കാൻ നിശ്ചയിച്ച തിരുമല തിരുപ്പതി ദേവസ്ഥാനം.തിരുപ്പതി ക്ഷേത്രത്തിന്റേതായി തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന 23-ഓളം വീടുകളും ഭൂമിയുമാണ് തിരുപ്പതി ദേവസ്വം ലേലത്തിൽ വിൽക്കാൻ നിശ്ചയിച്ചത്. തിരുപ്പതി ഭഗവാന്റെ പേരിൽ ഭക്തർ വഴിപാടായും കാണിക്കയായും സമർപ്പിച്ചതാണ് ഈ വസ്തുവകകളെല്ലാം തന്നെ.
എന്നാൽ, ദേവസ്വത്തിന്റെ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.ബിജെപി സംസ്ഥാന പ്രസിഡണ്ട് കണ്ണ ലക്ഷ്മിനാരായണ ഈ നീക്കം പ്രതിരോധിക്കുമെന്ന് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭഗവാന്റെ പേരിലുള്ള വസ്തുക്കൾ ലേലം ചെയ്തു വിൽക്കുന്നത് ദശലക്ഷക്കണക്കിന് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും ലക്ഷ്മിനാരായണ ഓർമ്മിപ്പിച്ചു.ക്ഷേത്രമുതൽ സംരക്ഷിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.തമിഴ്നാട്ടിൽ കൂടാതെ കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ഹരിയാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും തിരുപ്പതി ദേവസ്വത്തിന് സ്വത്തുക്കൾ ഉണ്ട്.
Discussion about this post