ന്യൂഡൽഹി : ഗുരുതര രോഗങ്ങളുള്ളവരും ഗർഭിണികളും ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന നിർദേശവുമായി ഇന്ത്യൻ റെയിൽവേ.ഒമ്പത് അന്തർ സംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്കുള്ള യാത്രാമദ്ധ്യേ ശ്രമിക് ട്രെയിനുകളിൽ വെച്ച് മരിച്ചിരുന്നു.ഇതിനു പിന്നാലെയാണ് റെയിൽവേയുടെ ഈ നിർദേശം.പത്ത് വയസ്സിന് താഴെയുള്ള കുട്ടികളോടും 65 വയസ്സിനു മുകളിൽ പ്രായമുള്ളവരോടും ശ്രമിക് ട്രെയിനുകളിലെ യാത്ര പരമാവധി ഒഴിവാക്കാൻ റെയിൽവേ പറഞ്ഞിട്ടുണ്ട്.
ഉത്തർപ്രദേശിലേക്കും ബീഹാറിലേക്കുമുള്ള യാത്രയ്ക്കിടയിലാണ് ശ്രമിക് ട്രെയിനിൽ വെച്ച് അന്തർ സംസ്ഥാന തൊഴിലാളികൾ മരണപ്പെട്ടത്.അന്തരീക്ഷ താപനിലയിൽ പെട്ടെന്ന് വ്യത്യാസം വന്നതും പട്ടിണിയും ഡീഹൈഡ്രേഷനും ഒക്കെയാണ് തൊഴിലാളികളുടെ മരണത്തിന് കാരണമായത്.അതു കൊണ്ടാണ് പ്രധാനമായും ഗുരുതര രോഗമുള്ളവർ യാത്ര ഒഴിവാക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടത്.









