In Facebook- കാളിയമ്പി
കമ്യൂണിസ്റ്റുകാരുടെ അധികാരത്തിലിരിക്കുമ്പോഴുള്ള അഴിമതിയ്ക്ക് ഏലംകുളം ശങ്കരൻ നമ്പൂതിരിപ്പാടിനൊപ്പം ചരിത്രമുണ്ട്. ബ്രിട്ടീഷുകാർക്ക് വിടുപണി ചെയ്ത് സ്വാതന്ത്ര്യ സമരത്തിനെ അട്ടിമറിച്ച് കാശ് വാങ്ങി നക്കിയ കഥകൾ വേറെയുണ്ട്. അങ്ങനെയാണ് (അന്യ ) ദേശാഭിമാനി തുടങ്ങിയത് തന്നെ. അധികാരത്തിൽ വരാത്ത സമയത്തായതു കൊണ്ട് അതിനെ അഴിമതിയെന്ന് പറയാനാകില്ലല്ലോ.
ഏലംകുളം ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയും കെ സി ജോർജ്ജ് ഭക്ഷ്യമന്ത്രിയുമായ കേരളത്തിലെ ആദ്യ മന്ത്രിസഭ ആന്ധ്രയിൽ നിന്ന് അരി വാങ്ങാൻ എന്ന പേരിൽ ഗവൺമെൻ്റ് പണം ആന്ധ്ര കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ഒഴുക്കിയതാണ് ആരെങ്കിലും കേരളത്തിൽ അധികാരത്തിലിരുന്ന് നടത്തിയ ആദ്യത്തെ അഴിമതി. സാക്ഷാൽ എ കെ ഗോപാലൻ ആയിരുന്നു ഇടപാടിൻ്റെ ബ്രോക്കർ. അന്നത്തെ കാലത്ത് ഒന്നര ലക്ഷം രൂപയോളം വെട്ടിച്ചു എന്ന് അവർ തന്നെ നിയമിച്ച അന്വേഷണ കമ്മീഷൻ പോലും കണ്ടെത്തി. അപ്പൊ യഥാർത്ഥത്തിൽ എത്ര കട്ടിട്ടുണ്ടാകും?
അഴിമതിയാരോപണം വന്നപ്പോൾ ജസ്റ്റിസ് രാമൻ നായർ അദ്ധ്യക്ഷനായി ജുഡീഷ്വൽ അന്വേഷണം പ്രഖ്യാപിച്ച് മഹാനായി നടിച്ചു ആദ്യമുഖ്യൻ. ഏറ്റവും രസമെന്താണെന്നറിയാമോ? എത്ര വെളുപ്പിക്കാൻ നോക്കിയിട്ടും കഴിയാഞ്ഞ് ഒന്നര ലക്ഷം നഷ്ടം വന്നു എന്ന കമ്മീഷൻ റിപ്പോർട്ട് തങ്ങൾക്ക് എതിരാണെന്ന് കണ്ടപ്പോൾ തങ്ങൾ ഇനി ആ റിപ്പോർട്ട് അംഗീകരിക്കില്ല എന്ന് പ്രഖ്യാപിച്ചു കളഞ്ഞു ശ്രീമാൻ മഹാത്മാ ശങ്കരൻ നമ്പൂതിരിപ്പാട്.
അങ്ങനെ സ്വന്തമായി നിയമിച്ച കമ്മീഷനെ തന്നെ തള്ളിക്കളഞ്ഞ് ജുഡീഷ്വൽ കമ്മീഷൻ എന്ന പ്രഹസനത്തിൻ്റെ ആദ്യ മാതൃകയും കമ്മി സംഭാവനയാണ്.
കമ്യൂണിസ്റ്റ് പാർട്ടികളുടെ അഴിമതിയ്ക്ക് ഒരു പാറ്റേൺ ഉണ്ട്. കോൺഗ്രസ്സോ മറ്റ് പാർട്ടികളോ ചെയ്യുന്ന പോലെ നേതാക്കളുടെ സ്വന്തം പോക്കറ്റിലേക്കല്ല പണം പോകുന്നത്. കമ്യൂണിസ്റ്റ് ബിസിനസ് മോഡൽ വേറെയാണ്.
ഗവൺമെൻ്റിൽ അധികാരത്തിലെത്തിയാൽ ഗവൺമെൻ്റിൻ്റെ പണം വളരെ വിശാലമായി സ്വന്തം പാർട്ടിയുടെ അക്കൗണ്ടിലേക്കാണ് അവരൊഴുക്കുക. ഓഹോ! പാർട്ടി വളർത്താനാണല്ലോ എന്ന് കരുതണ്ട. പാർട്ടി വളരുക എന്നത് അതിലെ മാനേജർമാർ മുതൽ CEO വരെയായ സഖാക്കളുടെ വളർച്ചയാണ്. അതായത് സ്വന്തം പേരിൽ ഉണ്ടാക്കിയിട്ട വീട് പണയം വച്ച് മകനെ പഠിപ്പിക്കാനയക്കാൻ വിജയന് കഴിയില്ല. വിജയൻ്റെ വീട് പുറമേ അത്ര വലിയതൊന്നുമാവില്ല താനും. വിജയന് പക്ഷേ ദേശാഭിമാനിയുടെ കെട്ടിടം പണയം വയ്ക്കാം. വിജയൻ മാത്രമല്ല പാർട്ടിയെ ഉപയോഗിച്ചാണ് സാക്ഷാൽ ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ മക്കൾ വരെ പഠിച്ചത്. റഷ്യയിൽ മെഡിസിൻ പഠിക്കാൻ പോയ ആദ്യ മലയാളി ഒരു പക്ഷേ ശ്രീമാൻ നമ്പൂതിരിപ്പാടിൻ്റെ മകളാവും.
അതായത് കമ്യൂണിസ്റ്റ് പാർട്ടി ഒരു കോർപ്പറേറ്റ് സെറ്റപ്പ് പോലെയാണ്. പാർട്ടി കോർപ്പറേറ്റിലെ ലോ ലെവൽ മിഡിൽ ലെവൽ മാനേജർമാരാണ് ലോക്കൽ -ഏരിയാ സെക്രട്ടറിമാർ. CEO ജനറൽ സെക്രട്ടറി. അവർക്ക് വേണ്ടതെല്ലാം ബോണസായും ഡിവിഡൻ്റ് ആയും ഒക്കെ ഈ സാമ്രാജ്യത്തിൽ നിന്ന് എടുക്കാമെന്നിരിക്കെ എന്തിന് റിസ്കെടുത്ത് സ്വന്തം പേരിൽ കൂട്ടി വയ്ക്കണം? സ്വന്തം പേരിൽ ഗവൺമെൻ്റ് പണം കൂട്ടി വച്ചില്ല എന്നതുകൊണ്ട് പുറമേ നോക്കിയാൽ ലാളിത്യത്തിൻ്റെ വെള്ളരിപ്രാവുകളും.
പിന്നീട് പാർട്ടി ഓപ്പറേഷണൽ സ്ട്രക്ചർ മാറ്റി. കമ്മിപ്പാർട്ടിയിലേക്ക് നേരിട്ട് പോകുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശനമായ ഓഡിറ്റിങ്ങിന് വിധേയമാകുന്നതായതു കൊണ്ട് ഇവരുടെ കമ്മിപ്പാർട്ടിയിലേക്കോ പോഷക സംഘടനകളിലേക്കോ അല്ലാതെ പണമൊഴുക്കാൻ തുടങ്ങി. നാടുനീളെ ഉണ്ടാക്കി വച്ചിരിക്കുന്ന വിവിധ സഹകരണ സംഘങ്ങൾ മുതൽ കുടുംബശ്രീകളും ചാരിറ്റബിൾ ട്രസ്റ്റുകളും കരാർ സംഘങ്ങളും വരെ ഈ പണമൊഴുകുന്ന ചാലുകളാണ്. കണ്ടൽ കാടൂകളിൽ വാട്ടർ തീം പാർക്കൊക്കെ നടത്തിയത് ഈ ബിസിനസ് മോഡലിലാണ്.
ജനകീയാസൂത്രണം എന്ന മറവിൽ ഗ്രാമസഭകൾ കമ്മി സഭകളാക്കി പദ്ധതിപ്പണം മുഴുവൻ തട്ടിയെടുക്കാൻ തുടങ്ങിയപ്പോഴാണ് അത്യാവശ്യം നല്ലൊരു സംവിധാനമായ പഞ്ചായത്തിരാജ് ചളകൊളമായത്. അതുപോലെ തന്നെ കുടുംബശ്രീ മുതൽ പാലിയേറ്റീവ് സംഘങ്ങൾ വരെയുള്ള വിപുലമായ നെറ്റ് വർക്ക് ഇവർ പരിപാലിക്കുന്നത് ജനങ്ങൾക്ക് ഉപകാരത്തിനല്ല, ഗവൺമെൻ്റ് പണം തങ്ങളുടെ ചുറ്റുവട്ടത്ത് കുഴിച്ചിടാനാണ്. അതിൻ്റെ വലിയൊരു ഭാഗവും നിർബന്ധപൂർവം കമ്മിപ്പാർട്ടി അസറ്റുകളായി തിരികെയെത്തും. പാലാരിവട്ടം പാലം പുതുക്കിപ്പണിയുകയാണല്ലേ? കരാർ ആർക്കാണ്? പണിഞ്ഞതിൽ കമ്മീഷൻ, പൊളിച്ചതിൽ കമ്മീഷൻ, പിന്നെ പുതുക്കിപ്പണീയാൻ ത്aങ്ങളുടേ തന്നെ സൊസൈറ്റി!!! ലാഭം ഇരട്ടിയല്ല മൂന്നിരട്ടിയാണ് ഈ കച്ചവടത്തിൽ.
ബെവ് ക്യൂ ആപ് ഒരു പുതിയ കാര്യമല്ല. അഴിമതിയുടെ അളവും കണക്കും നോക്കിക്കഴിഞ്ഞാൽ ഈ കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാർ കമ്യൂണിസ്റ്റ്കാരാണ്. പണ്ട് പുറമേ ലാളിത്യം കാട്ടി അവർക്ക് വേണ്ടതെല്ലാം “പാർട്ടി ” വഴി നടത്തും. മക്കളെ പഠിപ്പിക്കാൻ റഷ്യയും കിഴക്കൻ ജർമനിയും ചികിത്സിക്കാൻ സമാന സംവിധാനവും ഉള്ളവർക്ക് സ്വന്തം അക്കൗണ്ടിൽ പണമെന്തിന്?
പല കമ്മി നേതാക്കളുടെ മക്കൾക്കും സിൽബന്ധികൾക്കും ബിസിനസ് ആവശ്യങ്ങൾക്കായി വിദേശനാണയം ചാനൽ ചെയ്തതിൻ്റെ ബാക്കിഭാഗമാണ് ഇന്ന് വിജയൻ്റെ തലയ്ക്ക് മുകളിൽ തൂങ്ങുന്ന ഒരു പഴയ കേസിന്റെ ഡെമോക്ലിയസ് വാൾ എന്നാണ് പിന്നാമ്പുറക്കഥ. കനേഡിയൻ പണം ഏതോപാലനായൻആർ മുക്കിയത് ഒളിപ്പിക്കാൻ വിജയൻ സഹായിച്ചു. പകരം വിജയനു ദേശാഭിമാനി തന്നെ സ്വന്തമായി വരും മകന് ബർമിംഹാമിൽ പഠിക്കാൻ എന്നതാണ് കഥ.
ബെവ്ക്യൂ ഒരു പുതിയ കാര്യമല്ല. അതൊക്കെ ചെറുത്. അധികാരത്തിലിരുന്നപ്പോഴെല്ലാം സർക്കാരിൻ്റെ പണം മുഴുവൻ… അതായത് “മുഴുവൻ” സ്വന്തം ഇക്കോ സിസ്റ്റത്തിനകത്തേക്ക് ഒഴുക്കിയാണ് കമ്യൂണിസ്റ്റുകളും മാർക്സിസ്റ്റുകളും അഴിമതി നടത്തിയത്. അത് ഇന്ന് സ്വന്തം പോക്കറ്റുകളിലേക്ക് കൂടെ ഒഴുകുന്നുണ്ട് എന്ന് മാത്രം. കരുണാകരനും ബാലകൃഷ്ണപിള്ളയും ഒക്കെ നടത്തിയ അഴിമതി അവരെയൊക്കെ കേരളത്തിലെ ഒരു ഇടത്തട്ടിലെ മുകൾത്തട്ട്കാരൻ ആക്കിയതേ ഉള്ളെങ്കിൽ കമ്യൂണിസ്റ്റ് അഴിമതി കൃത്യമായി കണക്കെടുത്താൽ ഇന്ത്യയിൽ ഏറ്റവും വലുതായിരിക്കും. അന്താരാഷ്ട്ര ചാരപ്പണിയിലൂടെയും ഗൂഢാലോചനയിലൂടെയും ഒഴുകുന്നത് എത്രയാണെന്നതിന് കണക്കേയില്ല.
ഒ ടി പി ഇല്ലാതെ ആപ്പ് ക്രാഷായി ആകെത്തകർന്ന് തരിപ്പണമായി കരാറുകാരൻ മുങ്ങി. എന്നാലും ബെവ് ക്യൂ ഉണ്ടാക്കിയതുകൊണ്ട് ചില്ലറ ലക്ഷങ്ങൾ തടഞ്ഞെങ്കിലും കേരളത്തിലെ കുടിയൻമാരുടെ എണ്ണം കുറയ്ക്കാൻ കമ്യൂണിസ്റ്റ്കാരന് സാധിക്കും. അവർ കൊറോണ വന്ന് മരിച്ച് പോയാൽ എണ്ണം താനേ കുറയുമല്ലോ അല്ലേ.
വാട്ടെ വണ്ടർഫുൾ ഐഡിയ !
https://www.facebook.com/photo.php?fbid=2900730980046497&set=a.744131815706435&type=3
Discussion about this post