ഡെറാഡൂൺ: ഭാര്യക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ ഉത്തരാഖണ്ഡ് ക്യാബിനറ്റ് മന്ത്രി സത്പാൽ മഹാരാജിനെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ മുഴുവൻ താമസക്കാരെയും ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. മന്ത്രിയുടെ ഭാര്യ അമൃത റാവത്തിനെ ഋഷികേശ് എയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് പങ്കെടുത്ത ക്യാബിനറ്റ് യോഗത്തിൽ വെള്ളിയാഴ്ച സത്പാൽ മഹാരാജും പങ്കെടുത്തിരുന്നു. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അതേസമയം ഉത്തരാഖണ്ഡിൽ കഴിഞ്ഞ ദിവസം 22 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 749 ആയി.
Discussion about this post