ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 1091 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 24,586 ആയി ഉയര്‍ന്നു. ഇന്ന് 13 പേര് മരിച്ചു. ഇതുവരെ 197 പേരാണ് മരിച്ചത്.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര് സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. 10,680 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 13,706 പേര് രോഗമുക്തി നേടി. ഇതുവരെ 5,14,433 സാമ്പിളുകള്‍ സംസ്ഥാനത്ത് പരിശോധിച്ചു.
രാജ്യത്ത് കൊറോണ തീവ്രമായി ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് തമിഴ്നാടിന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകളുള്ളത് (70013).
Discussion about this post