ബംഗളൂരു : കോവിഡ് രോഗബാധയെ തുടർന്ന് നഗരത്തിലെ ക്രൈംബ്രാഞ്ച് ഓഫീസ് അടച്ചുപൂട്ടി.കോട്ടൺപേട്ട് റോഡിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച് ഓഫീസാണ് അടച്ചുപൂട്ടിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ഒരു പ്രതിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. വെള്ളിയാഴ്ച, പരിശോധനയിൽ ഇയാൾക്ക് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. ഇതിനെ തുടർന്നാണ് ഓഫീസ് അടച്ചു പൂട്ടിയത്.
അന്നേ ദിവസം ജോലിയിൽ ഉണ്ടായിരുന്നവരോടും, പ്രതിയുമായി ഇടപഴകിയവരോടും ക്വാറന്റൈനിൽ പോകാൻ മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.ക്രൈം ബ്രാഞ്ച് ആസ്ഥാനംഅണുവിമുക്തമാക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്.










