രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെണ്‍വാണിഭത്തിന് പിടിയിലായ പ്രശസ്ത സീരിയല്‍ താരമാണ് സംഗീത. ചെന്നൈയില്‍ ഒരു റിസോര്‍ട്ട് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തുന്നതിനിടെയാണ് സീരിയല്‍ താരമായ സംഗീത പോലീസ് പിടിയിലാകുന്നത് എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത് . സീരിയലുകളില്‍ പ്രധാന വേഷത്തിലെത്തുന്ന സംഗീത പെണ്‍വാണിഭത്തിന് അറസ്റ്റിലായത് സീരിയൽ മേഖലയിൽ തന്നെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു.
എന്നാൽ ഈ സംഭവത്തിൽ താൻ നിരപരാധി ആണെന്ന വെളിപ്പെടുത്തലുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആ സംഭവത്തില്‍ തന്നെ പെടുത്തിയതാണെന്നും സീരിയലുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്ക് തന്നെ പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ചു വരുത്തുകയായിരുന്നെന്നുമാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.പുതിയ സീരിയലില്‍ പ്രധാന വേഷമുണ്ടെന്നും അതിന്റെ ചര്‍ച്ചയ്ക്കായി മാഡം റിസോട്ടില്‍ എത്തണമെന്നുമായിരുന്നു പ്രൊഡക്ഷന്‍ കൺട്രോളർ ആവശ്യപ്പെട്ടത്.
അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ അവിടെ ചെന്നതെന്നും എന്നാല്‍ അവിടെ എത്തിയപ്പോള്‍ വിളിച്ചവരെ കണ്ടില്ലെന്നും കുറച്ചു നേരം ഇരുന്നപ്പോള്‍ പോലീസ് വന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും താരം പറയുന്നു.പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തന്നെ അറസ്റ്റ് ചെയ്തത് പെണ്‍വാണിഭത്തിനാണെന്ന് തനിക്ക് മനസിലായതെന്നും സംഗീത പറയുന്നു.
അതേസമയം അന്ന് റിസോട്ടില്‍ നിന്ന് സംഗീത ഉള്‍പ്പെടെ നിരവധി സീരിയല്‍ താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സീരിയലിന്റെ മറവില്‍ പുതുമുഖ താരങ്ങളെ പ്രലോഭിപ്പിച്ചും വന്‍ തുക വാഗ്ദാനം ചെയ്തുമാണ് റിസോട്ടില്‍ എത്തിച്ചിരുന്നതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Discussion about this post