ന്യൂഡൽഹി : ഇന്ത്യ വർധിപ്പിക്കാൻ പോകുന്നത് 300 ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ. കൂടാതെ സർക്കാർ കരാറുകളിൽ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കാനുള്ള തീരുമാനവും കേന്ദ്രസർക്കാർ എടുത്തതായാണ് റിപ്പോർട്ടുകൾ. ചൈനീസ് കമ്പനികൾക്ക് കടിഞ്ഞാണിടാനുള്ള നീക്കം കേന്ദ്രം തുടങ്ങിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരവും ലൈസെൻസ് സംവിധാനവും ഇനിമുതൽ കർശനമായി പരിശോധിക്കും.200 കോടിയിൽ താഴെ വരുന്ന പദ്ധതികൾ ഇനിമുതൽ വിദേശ കമ്പനികൾക്കു നൽകരുതെന്ന തീരുമാനം കേന്ദ്രം മുമ്പ് തീരുമാനിച്ചിരുന്നു.








