ബോയ്ക്കോട്ട് ചൈന ക്യാമ്പയ്നെ അനുകൂലിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്.മാത്രമല്ല, യോഗത്തിൽ കൊറോണ വൈറസിന്റെ ഉൽഭവം ചൈനയിലെ വുഹാനാണ് എന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചൈനയ്ക്കെതിരെ തിരിച്ചടി നടത്തുന്നതിന് രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും മന്ത്രി നിതീഷ് കുമാർ കൂട്ടിച്ചേർത്തു.ഇന്ത്യയുടെ വളർച്ചയിൽ ചൈനയ്ക്ക് അസൂയയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.അത്കൊണ്ട് തന്നെ, ഇന്ത്യൻ മാർക്കറ്റിലുള്ള ചൈനയുടെ ഇടപെടൽ ഇല്ലാതാക്കാനുള്ള നടപടികൾ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിലൂടെ ആരംഭിക്കുകയാണെന്ന് അദ്ദേഹം ഇന്നലെ നടന്ന യോഗത്തിൽ പറഞ്ഞു.ഗാൽവൻ വാലിയിലെ ആക്രമണത്തിൽ ബീഹാറിലെ 5 സൈനികരാണ് വീരമൃത്യു വരിച്ചത്.









