ന്യൂഡൽഹി : അതിർത്തി പ്രശ്നത്തെത്തുടർന്ന് രാജ്യമെമ്പാടും ആഞ്ഞടിക്കുന്ന ചൈനീസ് വിരുദ്ധവികാരം നേട്ടമാക്കാനൊരുങ്ങി മൈക്രോമാക്സ്.ഒരു കാലത്ത് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ രംഗത്തെ കൊടുങ്കാറ്റായിരുന്നു മൈക്രോമാക്സ്.റെഡ്മി, ഓപ്പോ, മുതലായ ചൈനീസ് കമ്പനികളുടെ തള്ളിക്കയറ്റത്തിൽ വിപണിയിൽ നിന്നും കമ്പനി പുറന്തള്ളപ്പെട്ടു.എന്നാൽ, ചൈനീസ് നിർമ്മിത വസ്തുക്കൾ ബഹിഷ്കരിക്കണമെന്ന ‘ബോയ്കോട്ട്’ ചൈന ആഹ്വാനത്തിന്റെ മറവിൽ വിപണിയിലേക്ക് തിരിച്ചു വരാനാണ് മൈക്രോമാക്സ് തീരുമാനിച്ചിരിക്കുന്നത്.
തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കമ്പനി ഈ തീരുമാനം അറിയിച്ചു കഴിഞ്ഞു.ഇടത്തരക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന 15,000 രൂപയ്ക്ക് താഴെയുള്ള ഫോണുകൾ വിപണിയിലിറക്കാനാണ് മൈക്രോമാക്സിന്റെ തീരുമാനം.അധികം വൈകാതെ തന്നെ മൂന്നു മോഡലുകൾ വിപണിയിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post