ദാവൂദ് ഉറങ്ങുകയാണെന്ന് ദാവൂദിന്റെ ഭാര്യയുടെ പ്രതികരണം
ടൈംസ് നൗവിന്റെ വാര്‍ത്തയിലെ വിശ്വാസ്യതയെ ചൊല്ലി ചര്‍ച്ചകള്‍
ഡല്‍ഹി: 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ച് ദേശീയ മാധ്യമമായ ടൈംസ് നൗവിന്റെ ബിഗ് ബ്രേക്കിംഗ്. ടൈംസ് നൗ റിപ്പോര്‍ട്ടര്‍ കറാച്ചിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയുമായി സംസാരിക്കുന്നതിന്റെ ടെലിഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്.
ടൈംസ് നൗ റിപ്പോര്‍ട്ടര്‍ മെഹാജാബിന് ഷേഖുമായി സംസാരിച്ചു
മാഡം താങ്കള്‍ കറാച്ചിയില്‍ നിന്നാണോ സംസാരിക്കുന്നത് എന്ന ചോദ്യത്തിന് അതെ എന്ന് മറുപടി പറയുന്ന ശബ്ദം ദാവൂദിന്റെ ഭാര്യയാണോ എന്ന ചോദ്യത്തിന് അതെ എന്നാണ് മറുപടി പറയുന്നത്. ദാവൂദ് എവിടെയുണ്ട് എന്നതിന് അദ്ദേഹം ഉറങ്ങുകയാണ് എന്നും മറുപടി നല്കുന്നു.
അതേസമയം രാജ്യം തേടുന്ന ഒളിവില്‍ കഴിയുന്ന ഒരു കുറ്റവാളിയുടെ ഭാര്യ ഇത്രയും തുറന്ന് പറയുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയകളിലും മറ്റും ഉയരുന്നത്. ദാവൂദ് പാക്കിസ്ഥാനില്‍ ഉണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയതിന് ശേഷമായിരുന്നു ടൈംസ് നൗവിന്റെ ബ്രേക്കിംഗ് പുറത്ത് വന്നത്
Discussion about this post