ഇസ്ലാമാബാദ്: സ്വന്തം രാജ്യത്തിന്റെ പേര് തെറ്റിച്ചെഴുതി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. ഇംഗ്ലണ്ട് പര്യടനത്തിനായി പാക് ടീം യാത്ര പുറപ്പെട്ടതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇട്ട ചിത്രങ്ങളുടെ ക്യാപ്ഷനില്‍ അക്ഷരത്തെറ്റ് വന്നതാണ് പുതിയ പൊല്ലാപ്പ്. ‘pakistan’ എന്നതിന് പകരം ‘pakiatan’ എന്നു മാറിയതാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന് വിനയായത്.
തുടര്‍ന്ന് സ്വന്തം രാജ്യത്തിന്റെ പേരും പോലും എഴുതാനറിയില്ലേ എന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളും ഉയര്‍ന്നു. പിന്നീട് അക്ഷരത്തെറ്റ് തിരുത്തിയെങ്കിലും പഴയ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനുമുമ്പും അക്ഷരത്തെറ്റുകളിലൂടെ പാക് ക്രിക്കറ്റ് ശ്രദ്ധേയമായിട്ടുണ്ട്.
2018 സെപ്റ്റംബര്‍ 19-ന് 2017 ഏഷ്യ കപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരത്തിന്റെ ദൃശ്യങ്ങള്‍ പിസിബി ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. ഈ ട്വീറ്റില്‍ ‘happened’ എന്ന് എന്ന് എഴുതേണ്ടതിന് പകരം ‘hapoened’ എന്നായിരുന്നു എഴുതിയിരുന്നത്.
Discussion about this post