ചൈനീസ് ഉൽപന്നങ്ങൾ നിരോധിച്ച ഇന്ത്യൻ നീക്കത്തെ പരിഹസിച്ച ഗ്ലോബൽ ടൈംസ് മാധ്യമപ്രവർത്തകയ്ക്ക് മറുപടിയുമായി ആനന്ദ് മഹീന്ദ്ര.ഇന്ത്യൻ ഉല്പന്നങ്ങൾ ബഹിഷ്കരിക്കാമെന്ന് വച്ചാൽ നല്ലൊരു ഉൽപ്പന്നം പോലുമില്ല എന്നാണ് ഗ്ലോബൽ ടൈംസ് മാധ്യമ പ്രവർത്തകയായ ഹൂ ഷീജിൻ ട്വിറ്ററിൽ കുറിച്ചത്.
നല്ലൊരു പ്രകോപനത്തിന് നന്ദിയുണ്ടെന്നും അതു കൊണ്ടുതന്നെ, ഇതുവരെ കിട്ടാത്ത ആവേശം ഇപ്പോഴും ഉണ്ടെന്നും പറഞ്ഞ ആനന്ദ് മഹീന്ദ്ര, ഇന്ത്യൻ കമ്പനികളുടെ കുതിപ്പ് കാണാമെന്നുമാണ് ഹൂ ഷീജിന് മറുപടി നൽകിയത്. കാൽ ലക്ഷം പേരാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.
Discussion about this post