ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ പിടിമുറുക്കാനുറച്ച് കേന്ദ്രം. കേസിൽ യുഎഇയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അവിടുത്തെ അന്വേഷണ ഏജൻസികളുമായി ബന്ധപ്പെടാനൊരുങ്ങുന്നതായി സൂചന. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഡയറക്ടര്‍ പ്രാഥമിക വിലയിരുത്തൽ നടത്തി.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവും നിരീക്ഷണം തുടരുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസും സംഭവത്തിൽ കാര്യക്ഷമമായി ഇടപെടുന്നതായാണ് സൂചന. എൻ ഐ എ അന്വേഷണത്തിന്റെ സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്. സ്വർണ്ണക്കടത്ത് മതതീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്നാണ് എൻ ഐ എ പരിശോധിക്കുന്നത്.
അതേസമയം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ കേസിന്റെ വിശദാംശങ്ങൾ നേരിട്ട് വിലയിരുത്തിയതായി റിപ്പോർട്ടുണ്ട്. നിലവിൽ കേസിന്റെ വിവരങ്ങൾ ഇന്റലിജൻസ് ബ്യൂറോയും റോയും പരിശോധിച്ചു വരികയാണ്.
Discussion about this post