ഇസ്താംബൂൾ : ലോകപ്രശസ്ത കത്തീഡ്രലായ ഹഗിയ സോഫിയ മുസ്ലിം പള്ളി ആയി പ്രഖ്യാപിച്ച് തുർക്കി ഭരണകൂടം.ദീർഘകാലമായി മ്യൂസിയമായിരുന്ന ഹഗിയ സോഫിയ, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതായിരുന്നു.
ഹഗിയ സോഫിയ മ്യൂസിയം പള്ളിയാക്കണമെന്നത് തീവ്രഇസ്ലാമികവാദികളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു.ഇതേ തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.ഇതിനെതിരെ ശക്തമായ പ്രതിഷേധം നടന്നെങ്കിലും ഉർദുഗാൻ നേതൃത്വം കൊടുക്കുന്ന ഭരണകൂടം തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു.മുസ്ലിം പള്ളിയാക്കി മാറ്റിയെന്ന പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ നിസ്കാരം തുർക്കി ടീവി ചാനലുകൾ തത്സമയം പ്രക്ഷേപണം ചെയ്തു. ആരാധനാലയമാക്കി മാറ്റിയെങ്കിലും സന്ദർശകർക്ക് വിലക്കുണ്ടാവില്ലെന്ന് ഭരണാധികാരി ത്വയ്യിബ് എര്ദോഗാൻ വ്യക്തമാക്കി.
Discussion about this post