വത്തിക്കാൻ : ലോകപ്രശസ്ത പുരാതന ക്രിസ്ത്യൻ പള്ളിയായിരുന്ന ഹഗിയ സോഫിയ മുസ്ലിം പള്ളി ആക്കാനുള്ള തീരുമാനം വളരെ വേദനിപ്പിക്കുന്നതാണെന്ന് ഫ്രാൻസിസ് മാർപാപ്പ.ഇടക്കാലത്ത് മ്യൂസിയമായി മാറ്റിയിരുന്ന ഹഗിയ സോഫിയ, നൂറ്റാണ്ടുകൾ പഴക്കമുള്ള അതിപുരാതന ദേവാലയമാണ്.കഴിഞ്ഞദിവസം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഇത് മുസ്ലിം പള്ളിയായി പ്രഖ്യാപിച്ചിരുന്നു.
“ഇസ്താംബൂളിലെ സെയ്ന്റ് സോഫിയയെക്കുറിച്ചാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. ഈ തീരുമാനം വളരെ വേദനിപ്പിക്കുന്നതാണ്”എന്നായിരുന്നു ഈ കാര്യത്തിൽ മാർപാപ്പയുടെ പ്രതികരണം.സെൻ പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന പ്രതിവാര അനുഗ്രഹ വേളയിലാണ് മാർപാപ്പ ഇങ്ങനെ പറഞ്ഞത്.1,500 വർഷം പഴക്കമുള്ള സെയ്ന്റ് സോഫിയ കത്തീഡ്രൽ തുർക്കിയിൽ ഓട്ടോമൻ ഭരണകാലത്ത് മുസ്ലിം പള്ളിയാക്കിയിരുന്നു.പ്രതിഷേധത്തെ തുടർന്ന്, പിന്നീട് വന്ന പുരോഗമനവാദി സർക്കാർ അതിനെ മ്യൂസിയമായി പ്രഖ്യാപിച്ചു.ഈ തീരുമാനമാണ് തുർക്കി പ്രസിഡണ്ട് ഇപ്പോൾ മാറ്റിയിരിക്കുന്നത്.












