ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷണർമാരിലൊരാളായ അശോക് ലവാസ എഡിബി ബാങ്കിന്റെ വൈസ്പ്രസിഡന്റായി നിയമിതനായി. ലവാസ ഇലക്ഷൻ കമ്മീഷൻ വിടാനൊരുങ്ങിക്കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കാലാവധി അവസാനിക്കും മുൻപ് സ്ഥാനമൊഴിയുന്ന രണ്ടാമത്തെ ഇലക്ഷൻ കമ്മീഷണറാണ് അശോക് ലവാസ. ഇതിനു മുമ്പ് നാഗേന്ദ്ര സിംഗാണ് 1973 ഇൽ കാലാവധി അവസാനിക്കുന്നതിനു മുമ്പ് സ്ഥാനമൊഴിഞ്ഞത്.
ആഗസ്ററ് 31-നു ശേഷം ബാങ്കിന്റെ വൈസ് പ്രസിഡന്റായി അശോക് ലവാസ സ്ഥാനമേൽക്കും.2018 ലാണ് റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ലവാസയെ ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷ്ണറായി നിയമിക്കുന്നത്.കാലാവധി അവസാനിക്കാൻ ഇനി രണ്ടു വർഷം കൂടി ബാക്കി നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ തീരുമാനം.
Discussion about this post