സോപോര്‍: അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ കശ്മീരിലെ ബിജെപി നേതാവ് മെഹ്റാജുദ്ദീന് മല്ലയെ മോചിപ്പിച്ചു. സുരക്ഷാ സേനയും പൊലീസും ചേർന്ന് സംയുക്ത നീക്കത്തിലൂടെയാണ് മോചിപ്പിച്ചത്.
സോപോര്‍ ജില്ലയിലെ വാട്ടര്‍ഗ്രാം മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റാണ് മെഹ്റാജുദ്ദീന്. രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി പ്രവര്‍ത്തകരെ ലഷ്കറിന്റെ സോപോര്‍ കമാന്‍ഡര്‍ സാജദ് എന്ന ഹൈദര്‍ ഭീഷണിപ്പെടുത്തിയിരുന്നു. കശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറലിനെയും സമാനമായ രീതിയില്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ മല്ലയെ കാണാതാകുകയായിരുന്നു.
തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കണ്ടെത്താനാവാതെ വന്നതോടെയാണ് പൊലീസ് സുരക്ഷാസേനയുടെ സഹായം തേടിയത്. തുടര്‍ന്ന് സാജദ് എന്ന ഹൈദറിന്റെ കുടുംബാംഗങ്ങളെ തടങ്കലിലാക്കിയാണ് മല്ലയെ രക്ഷപ്പെടുത്താനുള്ള നടപടി ആരംഭിച്ചത്.
അതേസമയം കഴിഞ്ഞ ജൂലൈ എട്ടിന് കശ്മീരിലെ ഒരു ബിജെപി നേതാവ് വസീം ബാരിയേയും പിതാവിനെയും സഹോദരനേയും ഭീകരർ വധിച്ചിരുന്നു. ബിജെപി ബന്ദിപൊര മുന്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു ഷെയ്ഖ് വസീം ബാരി.
Discussion about this post