രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലേതെന്ന് സംശയിക്കുന്ന 27 ബോംബുകൾ കണ്ടെത്തി.മണിപ്പൂരിലെ മോറെ ഭാഗത്തു നിന്നാണ് ബോംബുകളും തോക്കിൽ ഉണ്ട നിറയ്ക്കാനുപയോഗിക്കുന്ന 43 പെട്ടികളും വെടിമരുന്ന് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന15 പെട്ടികളും കണ്ടെത്തിയത്.
മണിപ്പൂരിലെ എ.എസ്പിയായ സാങ്ബോയ് ഗാങ്ടെയാണ് ഇക്കാര്യം അറിയിച്ചത്.മണ്ണ് മാന്തി യന്ത്രമുപയോഗിച്ച് ഭൂമി നിരപ്പാക്കുന്നതിനിടയിലാണ് ബോംബുകളും മറ്റും കണ്ടെത്തിയതെന്നും ഉടനെ തന്നെ മോറെയിൽ നിന്നും ഇവയെല്ലാം മാറ്റിയെന്നും സാങ്ബോയ് ഗാങ്ടെ വ്യക്തമാക്കി
Discussion about this post