Monday, January 25, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘ആത്മനിർഭർ ഭാരത്‘; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ആപ്പിൾ ഐഫോൺ ചൈന വിട്ട് ചെന്നൈയിലേക്ക്

by Brave India Desk
Jul 24, 2020, 04:12 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പദ്ധതിയായ ആത്മനിർഭർ ഭാരതിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ കമ്പനിയായ ആപ്പിൾ ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കാൻ ഒരുങ്ങുന്നു. ചൈനയിലെ  പ്ലാന്റിൽ നിർമ്മിക്കാൻ സജ്ജീകരണങ്ങൾ പൂർത്തിയായ ആപ്പിളിന്റെ മുൻ നിര ഉത്പന്നമായ ഐഫോൺ 11 ആണ് ചൈന വിട്ട് ചെന്നൈയിലേക്ക് എത്തുന്നത്. ചെന്നൈയിലെ ഫോക്സ്കോൺ പ്ലാന്റിലാണ് ആപ്പിളിന്റെ  ഐഫോണ്‍ 11 നിര്‍മിക്കുന്നത്.

ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ 11 നിർമ്മിക്കാൻ തയ്യാറാകുന്നത് രാജ്യത്തിന് മികച്ച മാതൃകയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ഇതിന് പുറമെ ഐ ഫോണ്‍ എസ്ഇ 2020 ബെംഗളുരുവിനടുത്തുള്ള വിസ്‌ട്രോണ്‍ പ്ലാന്റില്‍ നിർമ്മിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്. ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്‌സ്‌കോണ്‍ ഈ മാസം ആദ്യം ഐ ഫോണ്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റ് വിപുലീകരണത്തിനായി 100 കോടി ഡോളര്‍വരെ നിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഫോക്‌സ്‌കോണിന് പുറമെ രണ്ടാമത്തെ വലിയ ഐഫോണ്‍ നിര്‍മാതാക്കളായ പെഗാട്രോണും ഭാവിയില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയേക്കുമെന്നും സൂചനയുണ്ട്.

നേരത്തെ ഐഫോണ്‍ എക്‌സ്ആര്‍ ബെംഗളുരുവിലെ പ്ലാന്റിൽ ഘടകഭാഗങ്ങൾ സംയോജിപ്പിച്ച് വിപണിയിൽ ഇറക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ‘ പദ്ധതിക്കുള്ള ഐക്യദാർഢ്യമായാണ് ഇതെന്ന് ഫോക്സ്കോൺ അന്ന് വ്യക്തമാക്കിയിരുന്നു.

Tags: chennaifoxconnMAINAthmanirbhar Bharatiphone 11
Share652TweetSendShare

Discussion about this post


Related Posts

‘അ​യോ​ധ്യ​യി​ലെ ബാ​ബ്റി മ​സ്ജി​ദ് പൊ​ളി​ച്ച​തി​ലൂ​ടെ ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് തി​രു​ത്തി’: പ്ര​കാ​ശ് ജാ​വ​ദേക്ക​ര്‍

പ്രമുഖ ക​ന്ന​ഡ ന​ടിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ ഹോട്ടലിനു നേരെ ആക്രമണം; ആറു പേര്‍ അറസ്റ്റില്‍

വീട്ടില്‍ മദ്യം സൂക്ഷിക്കാന്‍ ഇനി ലൈസന്‍സ് നിര്‍ബന്ധം; പുതിയ ഉത്തരവിറക്കി യോഗി സര്‍ക്കാര്‍

Next Post

ഡൽഹി എയിംസിൽ കൊവാക്സിൻ പരീക്ഷിച്ചു; 30 വയസ്സുകാരന് കൊവാക്സിന്റെ ആദ്യ ഡോസ് നൽകി

Latest News

‘പാലാരിവട്ടം പാലം പൊളിഞ്ഞ കേസ് രാഷ്ട്രീയ പ്രേരിതം‘; കളമശ്ശേരിയിൽ മത്സരിച്ചാൽ ജയിക്കുമെന്ന് ഇബ്രാഹിംകുഞ്ഞ്

‘അ​യോ​ധ്യ​യി​ലെ ബാ​ബ്റി മ​സ്ജി​ദ് പൊ​ളി​ച്ച​തി​ലൂ​ടെ ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് തി​രു​ത്തി’: പ്ര​കാ​ശ് ജാ​വ​ദേക്ക​ര്‍

സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്; 17 മരണം കൂടി സ്ഥിരീകരിച്ചു

‘കേരളം സ്ത്രീകൾക്ക് ജീവിക്കാനും സാമൂഹ്യമായി ഇടപെടാനും കഴിയാത്ത ഒരിടമായി മാറ്റാൻ ഗൂഢമായ ശ്രമങ്ങൾ നടക്കുന്നുണ്ട്’; സൈബർ ഗുണ്ടയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചേ മതിയാകൂവെന്ന് ശോഭാ സുരേന്ദ്രൻ

പ്രമുഖ ക​ന്ന​ഡ ന​ടിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

‘നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും, വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല’; പ്രവാസിക്കെതിരെ പ്രതിഷേധവുമായി സന്ദീപ് വാര്യര്‍

ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ ഹോട്ടലിനു നേരെ ആക്രമണം; ആറു പേര്‍ അറസ്റ്റില്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ എ.എന്‍ ഷംസീറി​ന്‍റെ ഭാര്യയെ നിയമിക്കാന്‍ വഴിവിട്ട നീക്കം; ​ഗവർണർക്ക് പരാതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News