ഡൽഹി : മൻ കി ബാത്ത് റേഡിയോ പരിപാടിയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.രാവിലെ 11 മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്യുക.പ്രധാനമന്ത്രിയുടെ അറുപത്തി ഏഴാമത്തെ റേഡിയോ പ്രോഗ്രാമാണ് ഇത്.
ജൂൺ 28ന് നടന്ന അവസാന റേഡിയോ സംഭാഷണത്തിൽ, എത്ര വെല്ലുവിളികൾ മുന്നിൽ നിറഞ്ഞാലും, അതെല്ലാം വിജയകരമായി മറികടന്ന ചരിത്രമാണ് ഇന്ത്യക്കുള്ളത് എന്ന പ്രഖ്യാപനത്തോടെ, പ്രധാനമന്ത്രി ജനതയ്ക്ക് ധൈര്യം പകർന്നിരുന്നു.കോവിഡ് അൺലോക്കിന്റെ അനന്തര ഘട്ടങ്ങൾ ഇന്ന് പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്.










