രാജസ്ഥാനിലെ അസംബ്ലിയിൽ 6 എംഎൽഎമാർ കോൺഗ്രസിനെ എതിർത്തു വോട്ട് ചെയ്യുമെന്ന് ബിഎസ്പി നേതാവ് മായാവതി. കോൺഗ്രസിനെയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും ഒരു പാഠം പഠിപ്പിക്കുമെന്നും മായാവതി വ്യക്തമാക്കി. അപ്രകാരം ചെയ്തില്ലെങ്കിൽ എംഎൽഎമാരുടെ പാർട്ടി അംഗത്വം റദ്ദാക്കുമെന്നും അവർ വെളിപ്പെടുത്തി.
ബഹുജൻ സമാജ് പാർട്ടിയുടെ എംഎൽഎമാർ കോൺഗ്രസിൽ ചേർന്നതിനെ തുടർന്നാണ് മായാവതിക്ക് കോൺഗ്രസിനോടുള്ള പ്രതിഷേധം വർധിച്ചത്.രാജസ്ഥാനിലെ സംസ്ഥാന സർക്കാരിനെ പിരിച്ചു വിടണമെന്നും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും മായാവതി നേരത്തെ വാദിച്ചിരുന്നു.
Discussion about this post