മുംബൈ : റിയ ചക്രബർത്തിക്കും സഹോദരനും എതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്ത് എൻഫോഴ്സ്മെന്റ് വകുപ്പ്.ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഇടയിലാണ് ഈ വഴിത്തിരിവ്.
തന്റെ അഭിനയ ജീവിതത്തിന്റെ വളർച്ചയ്ക്കു വേണ്ടി നടി സുശാന്തുമായുള്ള ബന്ധം ഉപയോഗിച്ചുവെന്ന ആരോപണവുമായി സുശാന്തിന്റെ പിതാവ് രംഗത്തു വന്നതിനു പിറകേയാണ് അന്വേഷണം മുറുകിയത്.നടന്റെ വരുമാനം റിയാൽ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചുവെന്ന് എൻഫോഴ്സ്മെന്റ് അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്.കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.









