ഉത്തർപ്രദേശിലെ നോയിഡയിൽ ബഹുനില കെട്ടിടം തകർന്നു വീണ് 2 പേർ മരണപ്പെട്ടു. നോയിഡയിലെ പതിനൊന്നാം സെക്ടറിൽ നടന്ന അപകടത്തിൽ 2 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.അപകടം നടന്ന സ്ഥത്ത് രക്ഷാപ്രവർത്തനം നടത്തുന്നത് ദുരന്തനിവാരണ സേനയും നോയിഡ പോലീസും സംയുക്തമായാണ്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങി കിടപ്പുണ്ടെന്നാണ് സൂചനകൾ. കെട്ടിടത്തിനടിയിൽ നിന്നും രക്ഷാപ്രവർത്തകർ രക്ഷിച്ച 4 പേരിൽ 3 പേർക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളൂവെന്നും, എന്നാൽ, ഒരാളുടെ നില ഗുരുതരമാണെന്നുമാണ് ആദ്യം നോയിഡയിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീപർണ ഗാംഗുലി പറഞ്ഞത്.പിന്നീട് 2 പേർ മരണപ്പെട്ടുവെന്ന കാര്യം പോലീസ് പുറത്തു വിടുകയായിരുന്നു.അതേസമയം, പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടോയെന്ന കാര്യം ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിനോട് നിർദ്ദേശിച്ചു.
Discussion about this post