തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നുവെന്ന കലാഭവന്‍ സോബിയുടെ ആരോപണം സിബിഐ പരിശോധിക്കും. ബാലഭാസ്കറിന്റേത് ആസൂത്രിത അപകടമെന്ന സോബിയുടെ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനാണ് സിബിഐയുടെ തീരുമാനം. കലാഭവന്‍ സോബിയുടെ മൊഴി വിശദമായി സിബിഐ രേഖപ്പെടുത്തി. നുണ പരിശോധനക്ക് ഉള്‍പ്പെടെ തയ്യാറാണെന്നും സോബി സമ്മതം അറിയിച്ചു.
ബാലഭാസ്കറിന്റെ മരണത്തില്‍ ഏറ്റവും അധികം ആരോപണങ്ങളുന്നയിക്കുന്നത് കലാഭവന്‍ സോബിയാണ്. അപകടമുണ്ടാകുന്നതിന് മുന്‍പ് ഏതാനും ഗുണ്ടകളുടെ സംഘം കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടെന്നാണ് സോബിയുടെ പ്രധാന ആരോപണം. അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ പോലൊരാളെ കണ്ടെന്നും സോബി പറഞ്ഞു.
ഇക്കാര്യങ്ങള്‍ ചോദിച്ചറിയാനാണ് സോബിയെ തിരുവനന്തപുരത്തെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയത്. പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ നുണപരിശോധനക്ക് ഉള്‍പ്പെടെ തയാറാണെന്നും സോബി സിബിഐക്ക് എഴുതി നല്കി.
Discussion about this post