17 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ഇടുക്കിയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 43 ആയി ഉയർന്നു.രാജമലയിലെ പെട്ടി മുടിയിൽ ഇപ്പോഴും മണ്ണിനടിയിൽപ്പെട്ടു കിടക്കുന്നവരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ ടീമുകൾ സംയുക്തമായാണ് കാണാതായവർക്കുള്ള തിരച്ചിൽ നടത്തുന്നത്.
മണ്ണിടിച്ചിൽ ഉണ്ടായ രാജമലയിൽ നിന്നും 12 പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. അതേസമയം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ എന്നീ ജില്ലകളിൽ ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ പമ്പാ ഡാമിന്റെ ജലനിരപ്പ് 983.45 മീറ്റർ ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു.
Discussion about this post